1. വിതച്ചതേ കൊയ്യൂ എന്നര്‍ത്ഥം വരുന്നത് ഏത്?
ബി) Many a mickle makes a muckle
സി) A closed mouth catches no flies.
ഡി) No man can serve two masters
ഉത്തരം എ
2. ആഗമ സന്ധിക്ക് ഉദാഹരണം ഏത്?
എ) വിണ്ടലം
ബി) അക്കാലം
സി) തിരുവോണം
ഡി) കണ്ടില്ല
ഉത്തരം സി
3. അറിവിന്റെ കാര്യത്തില്‍ അവര്‍ക്ക് തമ്മില്‍ അജഗജാന്തര വ്യത്യാസമുണ്ട്. ഇതില്‍ തെറ്റായ പ്രയോഗം ഏത്?
എ) അറിവിന്റെ കാര്യത്തില്‍
ബി) അജഗജാന്തരം
സി) അജഗജാന്തരവ്യത്യാസം
ഡി) അവര്‍ക്കുതമ്മില്‍
ഉത്തരം സി
4. സഞ്ജയന് എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്നതാര്?
എ) എം ആര് നായര്‍
ബി) കുഞ്ഞനന്തന് നായര്‍
സി) കുഞ്ഞിരാമന് നായര്‍
ഡി) രമേശന് നായര്‍
ഉത്തരം എ
5. സുഗതകുമാരിക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിക്കൊടുത്ത് കൃതി ഏത്?
എ) രാത്രിമഴ
ബി) അമ്പലമണി
സി) പാതിരാപ്പൂക്കള്‍
ഡി) പാവം മാനവഹൃദയം
ഉത്തരം സി
6. അനുകന്‍ എന്ന പദത്തിന്റെ അര്‍ത്ഥം എന്താണ്?
എ) അളിയന്
ബി) കാമുകന്
സി) അച്ഛന്
ഡി) ബന്ധു
ഉത്തരം ബി
7. കോയിത്തമ്പുരാന്‍ എന്ന ശൈലി കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്താണ്/
എ) ഭാര്യയെ വെറുക്കുന്നവന്
ബി) ഭാര്യയെ മറക്കുന്നവന്
സി) ഭാര്യയുടെ വരുതിയില്‍ നില്ക്കുന്നവന്
ഡി) ഭാര്യയെ കുറ്റം പറയുന്നവന്
ഉത്തരം സി
8. വെള്ളായിയപ്പന് ഏത് കൃതിയിലെ കഥാപാത്രമാണ്?
എ) ഓടയില്‍നിന്ന്
ബി) കടല്‍ത്തീരത്ത്
സി) അസുരവിത്ത്
ഡി) ഏണിപ്പടികള്‍
ഉത്തരം ബി
9. Where there is a life there is a hope ശരിയായ തര്‍ജ്ജമയേത്?
എ) ജീവിതത്തില്‍ പ്രതീക്ഷകള്‍ക്ക് സ്ഥാനമില്ല
ബി) ജീവനുള്ളടത്തോളം കാലം പ്രതീക്ഷയ്ക്ക് വകയുണ്ട്
സി) പ്രതീക്ഷകള്‍ ഇല്ലാത്തതാണ് ജീവിതം
ഡി) ജീവിതത്തില്‍ പ്രതീക്ഷകള്‍ കുറച്ചു മതി
ഉത്തരം ബി
10. Circle of acquaintance എന്ന ശൈലിയുടെ വിവര്‍ത്തനം
എ) ദുഷ്യവലയം
ബി) പരിചിതവലയം
സി) സ്നേഹിതവലയം
ഡി) ശത്രുവലയം
ഉത്തരം ബി
11. പ്രഥമ ജ്ഞാനപീഠ പുരസ്കാരം ലഭിച്ച മലയാള സാഹിത്യകാരന് ആരാണ്?
എ) ജി ശങ്കരക്കുറുപ്പ്
ബി) എം ടി വാസുദേവന്‍ നായര്‍
സി) എസ് കെ പൊറ്റക്കാട്
ഡി) തകഴി
ഉത്തരം എ
12. ശരിയല്ലാത്ത പ്രയോഗം ഏത്?
എ) ഓരോ തിങ്കളാഴ്ച്ചതോറും വ്രതം നോക്കും
ബി) ഓരോ തിങ്കളാഴ്ച്ചയും വ്രതം നോക്കുന്നു
സി) തിങ്കാളാച്ച തോറുമാണ് വ്രതം നോക്കുന്നത്
ഡി) തിങ്കളാഴ്ച്ച തോറും വ്രതം നോക്കുന്നു
ഉത്തരം എ
13. തെറ്റായ പദമേത്?
എ) യാദൃച്ഛയാ
ബി) ലജ്ജ
സി) പ്രവൃത്തി
ഡി) ഹാര്‍ദ്ദവം
ഉത്തരം ഡി
14. തദ്ധിതം ഏത്?
എ) മണ്ടത്തരം
ബി) ഇരിയ്ക്കുക
ബി) കുടിച്ച
സി) കണ്ടു
ഉത്തരം എ
15. ചന്ദ്രസമാനം വിഭക്തി ഏത്?
എ) സംബന്ധിക
ബി) സംയോജിക
സി) ആധാരിക
ഡി) ഉദ്ദേശിക
ഉത്തരം ബി
16. കേശവീയം മഹാകാവ്യത്തിന്റെ കര്‍ത്താവ്
എ) കെ സി കേശവ പിള്ള
ബി) കുറ്റിപ്പുറത്ത് കേശവന് നായര്‍
സി) വള്ളത്തോള്‍
ഡി) ഉള്ളൂര്‍
ഉത്തരം എ
17. ശരിയായ പദമേത്?
എ) നിഘണ്ടു
ബി) നിഖണ്ടു
സി) നിഘണ്ഡു
ഡി) നിഖണ്ഡു
ഉത്തരം എ
18. ആദ്യത്തെ വയലാര്‍ അവാര്‍ഡ് നേടിയ കൃതി ഏത്?
എ) ഇനി ഞാനുറങ്ങട്ടെ
ബി) അഗ്നിസാക്ഷി
സി) യന്ത്രം
ഡി) കയര്‍
ഉത്തരം ബി
19. Familiarity breeds contempt സമാനമായ പഴഞ്ചൊല്ലേത്?
എ) ഇക്കരെ നിന്നാലക്കരപ്പച്ച
ബി) നിറകുടം തുളുമ്പില്ല
സി) മുറ്റത്തെ മുല്ലക്ക് മണമില്ല
ഡി) പൊന്നിന് കുടത്തിന് പൊട്ട് വേണ്ട
സി
20. മലയാളം എന്ന പദം ശരിയായ അര്‍ത്ഥത്തില്‍ പിരിക്കുക
എ) മലയ+ ആളം
ബി) മല + അളം
സി) മലയ + അളം
ഡി) മല + ആളം
ഉത്തരം: ഡി
