1. ആകാശം: അംബരം, നഭസ്സ്, വിണ്ണ്, വാനം
2. ആഗ്രഹം: കാമം, ഇച്ഛ, ആശ
3. ആട: വസ്ത്രം, തുണി, വസനം, അംബരം
4. ആന: കരി, ഗജം, ദന്തി, മാതംഗം, കുംഭി, ഇഭം, കളഭം
5. ആട്: അജം, ഛാഗം
6. ആമ: കൂര്‍മ്മം, കച്ഛപം, കമഠം
7. ആമ്പല്‍: കൈരവം, കുമുദം, സാരസം
8. ആയുധം: ശസ്ത്രം, പ്രഹരണം, ഹേതി
9. ആലിംഗനം: ആശ്ലേഷം, പരിരംഭണം
10. ആഹാരം: പ്രഭാജനം, ഭക്ഷണം, ലേഹം
11. ആഴി: പാരാവാരം, സമുദ്രം, സാഗരം, അബ്ധി
12. ഇല: ദലം, പത്രം, പലാശം, പര്‍ണ്ണം
13. ഉദരം: കുക്ഷി, ജഠരം, വയറ്, കുമ്പ
14. ഉപ്പ്: വസിരം, ലവണം, സാമുദ്രം, സൈന്ധവം
15. ഉറക്കം: നിദ്ര, സുഷുപ്തി, ശയനം
16. ഉറുമ്പ്: പിപീലിക, വല്മി
17. ഋണം: കടം, ഉദ്ധാരം
18. എലി: മൂഷികന്, ആഖു, ഇന്ദുരു
19. ഒച്ച: ഒലി, ശബ്ദം, ആരവം, നാദം
20. ഒരുമ: ഐക്യം, യോജിപ്പ്
21. ഓടക്കുഴല്‍: വേണു, മുരളി
22. ഓര്‍മ്മ: സ്മരണ, സ്മൃതി
23. കണ്ണാടി: ദര്‍പ്പണം, മുകുരം
24. കണ്ണീര്: അശ്രു, അശ്രം, നേത്രാംബു
25. കണ്ണ്: ലോചനം, മിഴി, നയനം, നേത്രം, അക്ഷി, ചക്ഷുസ്
26. കല്ല്: അശ്മം, പാഷാണം, ശില
27. കവിള്: കപോലം, ചെകിട്
28. കള്ളന്: ചോരന്, തസ്കരന്
29. കഴുത: ഖരം, ഗര്‍ദ്ദഭം
30. കഴുത്ത്: കന്ധരം, കണ്ഠം, ഗളം
31. കാക്ക: അരിഷ്ടം, വായസം, കാകന്
32. കാട്: അടവി, വിപിനം
33. കാല്: ചരണം, പദം
34. കാള: ഋഷഭം, വൃഷം, ഉക്ഷം
35. കാറ്റ്: വായു, അനിലന്‍, മാരുതന്‍, പവനന്, സമീരണന്
36. കിണര്‍: കൂപം, അന്ധു, ഉദപാനം
37. കിരീടം: മകുടം, മുകുടം
38. കുട: ഛത്രം, ആതപത്രം
39. കുടം: കലശം, കുംഭം, ഘടം, നിപം
40. കുതിര: അശ്വം, വാജി, തുരഗം
41. കുയില്‍: കോകിലം, പികം
42. കുരങ്ങ്: കപി, കീശം, മര്‍ക്കടം, വാനരം
43. കുരുമുളക്: മരിചം, വീരം, കൃഷ്ണം
44. കൂട്: നീഡം, കുലായം, പഞ്ജരം
45. കൈ: കരം, ഹസ്തം, പാണി, ഭുജം, ബാഹു
46. കൊക്ക്: ബകം, ബകോടം
47. കൊടുമുടി: ശൃംഗം, ശിഖരം, കൂടം
48. കോപം: കലി, ക്രോധം, അമര്‍ഷം
49. കോഴി: കുക്കുടം, താമ്രചൂഡം
50. ക്ഷണികം: അസ്ഥിരം, നശ്വരം
51. ഗുഹ: കന്ദരം, ദരി, ഗഹ്വരം
52. ഗൃഹം: വീട്, സദനം, മന്ദിരം
53. ചന്ദനം: മലയജം, മാലേയം
54. ചിരി: ഹാസം, സ്മേരം, സ്മിതം
55. ചൂട്: സന്താപം, ഉഷ്ണം, താപം
56. ചോര: നിണം, രക്തം, രുധിരം, ശോണിതം
57. ജലം: വാരി, സലിലം, തോയം, വെള്ളം
58. ജീവന്: പ്രാണന്, ചേതന
59. തത്ത: കീരം, ശുകം
60. തല: ശിരസ്സ്, ശീര്‍ഷം, മസ്തകം
61. തലമുടി: കോശം, കചം, കുഴല്‍
62. തവള: മണ്ഡൂകം, ദര്‍ദുരം
63. തളിര്: പല്ലവം, കിസലയം, കിളുന്ന്
64. താമര: പത്മം, നളിനം, കമലം, സരോജം
65. താറാവ്: ശരാശരി, ആടി
66. തെങ്ങ്: കേരം, രസാഫലം
67. തേന്‍: മധു, മടു, മാധ്വി
68. തോണി: വഞ്ചി, വള്ളം, നൗക
69. ദരിദ്രന്: നിസ്വന്, ദീനന്
70. ദിക്ക്: ദിശ, ആശ
71. ദിവസം: വാസരം, ദിനം, അഹസ്സ്
72. ദു:ഖം: ശോകം, ആതകം, തുയില്‍
73. ദ്വാരം: സുഷിരം, രന്ധ്രം, കുഹരം
74. നക്ഷത്രം: താരം, താരകം, ഉഡു
75. നഖം: നഖരം, പുനര്‍ഭവം
76. നഗരം: പുരം, പുരി, പത്തനം
77. നദി: തടിനി, വാഹിനി, സരിത്ത്, തരംഗിണി
78. നരന്: മനുഷ്യന്, മാനവന്, മനുജന്
79. നാക്ക്: ജിഹ്വ, രസന, രസജ്ഞ
80. നാണം: ലജ്ജ, വ്രീള, തൂപ
81. നിലാവ്: കൗമുദി, ചന്ദ്രിക, ചന്ദ്രഹാസം
82. നെറ്റി: ലലാടം, ഫാലം
83. പക്ഷി: വിഹഗം, നീഡജം, ശകുന്തം
84. പണ്ഡിതന്: ബുധന്‍, വിദ്വാന്
85. പതാക: കൊടിക്കൂറ, ദ്വജം
86. പന്നി: സൂകരം, വരാഹം
87. പല്ല്: ദന്തം, രദം, ദ്വിജം
88. പശു: ഗോവ്, സുരഭി, രോഹിണി
89. പാടം: വയല്‍, കേദാരം
90. പാദം: പദം, ചരണം, കടല്‍
91. പാമ്പ്: നാഗം, ഫണി, അഹി
92. പാല്: ദുഗ്ദ്ധം, ക്ഷീരം, പയസ്സ്
93. പുത്രന്: തനയന്, നന്ദനന്‍, ആത്മജന്
94. പുത്രി: തനയ, നന്ദിനി, തനുജ
95. പുരികം: ഭ്രൂ, ചില്ലി
96. പുല്ല്: തൃണം, ഘാസം
97. പുഷ്പം: പൂവ്, സുമം, മലര്, താര്
98. പൊട്ട്: തിലകം, തൊടുകുറി
99. പോത്ത്: മഹിഷം, സൈരിഭം
